• Pratheep Srishti's Photography

    ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യം


    ചാത്തമ്പള്ളി വിഷകണ്ഠൻ


    ഉത്തര മലബാറിലെ തെയ്യാട്ടത്തിൻ തുടക്കം കുറിക്കുന്നത് ചാത്തമ്പള്ളി വിഷകണ്ഠന്റെ പുറപ്പാടോടുകൂടിയാണ്. അതുകൊണ്ട്തന്നെ ഈതെയ്യം ഏറെ പ്രസിദ്ധവുമാണ്.


    കൊളച്ചേരി ദേശത്ത് കരുമാരത്ത് ഇല്ലത്തെ പ്രസിദ്ധനായ വിഷവൈദ്യനായിരുന്നു നാടുവഴിയായ കരുമാരത്ത് തമ്പുരാൻ. ഒരിക്കൽ നാട്ടിലെ ഒരു പ്രധാന കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പുകടിയേല്ക്കുകയും കരുമാരത്ത് തമ്പുരാന്റെ ചികിത്സ തേടുകയും ചെയ്തു. എന്നാൽ തമ്പുരാന് സ്ത്രീയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തമ്പുരാൻ സ്ത്രീ മരണപ്പെട്ടതായി പറയുകയും ബന്ധുക്കൾ സ്ത്രീയുടെ മൃതശരീരം തിരിച്ചുകൊണ്ടുപോവുകയും ചെയ്തു.
    തീയ്യനായ കണ്ടൻ ഇത് കാണാനിടയാകുകയും സ്ത്രീയുടെ ശവം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശേഷം ബന്ധുക്കളോട് ശവം അടുത്തുള്ള കുളത്തിലേക്കിടാനും മൂന്ന് കുമിളകൾ പൊന്തിയതിനു ശേഷം പുറത്തെടുക്കാനും നിർദ്ദേശിച്ചു. കണ്ടൻ തെങ്ങിൻ മുകളിൽ കയറി കൊലക്കരുത്ത് എന്ന മന്ത്രം പ്രയോഗിക്കുകയും മൂന്നാമത്തെ കുമിള പൊന്തിയതിനു ശേഷം ബന്ധുക്കൾ സ്ത്രീയെ കരയിലേക്കെടുക്കുകയും സ്ത്രീ എഴുന്നേറ്റിരിക്കുകയും ചെയ്തു.
    സ്ത്രീയുടെ ബന്ധുക്കൾ കണ്ടന് പ്രതിഫലം നല്കിയെങ്കിലും കണ്ടൻ ഒന്നുംതന്നെ സ്വീകരിക്കാൻ തയ്യാറയില്ല. തുടർന്ന് അവർ ഒരു പുതിയ വീട് പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശദിവസം അത് കണ്ടന് നല്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് തമ്പുരാൻ കണ്ടനെ വിളിച്ചുവരുത്തുകയും കണ്ടൻ ഇല്ലത്തുനിന്നും തിരിച്ചുപോകുന്ന വഴി വെട്ടികൊലപ്പെടുത്തുകയും ചെയ്തു.
    ശേഷം കരുമാരത്ത് ഇല്ലത്ത് ധാരാളം അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയും രാശിവെച്ചറിഞ്ഞപ്പോൾ കണ്ടനെ ദൈവമായി കെട്ടിയാടിക്കണമെന്നും കണ്ടു. അതിൻ പ്രകാരമാണ് ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യമുണ്ടാവുന്നത്.




    തെയ്യം കെട്ടിയാടുന്ന സമയം : തുലാം 10ന് പുലർച്ചെ 4 മണി
    കണ്ണൂരിൽ നിന്നും കമ്പിൽ വഴി കൊളച്ചേരി (ഏകദേശം 17 കിലോമീറ്റർ)

    2 comments:

    Pratheep Srishti said...

    ചാത്തമ്പള്ളി കണ്ടനെ സംബന്ധിച്ച് വലിയവിഭാഗം ജനങ്ങളും അംഗീകരിക്കുന്ന ഐതിഹ്യമെന്ന നിലയിലാൺ ഇതെഴുതിയത്. കരുമാരത്ത് ഇല്ലം ഇന്നും നിലനില്ക്കുന്നുണ്ട്. കണ്ടനെ കരുമാരത്ത് തമ്പുരാന്റെ ആജ്ഞപ്രകാരം കൊലപ്പെടുത്തുകയായിരുന്നു എന്ന ഐതിഹ്യത്തോട് വിയോജിപ്പുള്ളവരാണ് കരുമാരത്ത് ഇല്ലത്തെ ഇന്നത്തെ തലമുറക്കാർ.

    Faisal Mohammed said...

    പ്രതീപ് ജി ഇത്തരത്തിൽ ഒരു സംരഭം തുടങ്ങിയതിന് അഭിവാദ്യങ്ങൾ, തുടർപോസ്റ്റുകൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.

     

    Blogger news

    About

    Blogroll